ചേമഞ്ചേരി: കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ ശിവദാസ് ചേമഞ്ചേരിയെ ഒപ്പം റസിഡന്റ്‌സ് അസോസിയേഷന്‍ പൂക്കാട് ആദരിച്ചു.

കലാമണ്ഡലം പ്രേംകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രാജന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
ബി.കെ. കുഞ്ഞമ്മദ്, ശിവദാസ് ചേമഞ്ചേരിയെ പൊന്നാടയണിയിച്ചു. ശശി, കെ. കുഞ്ഞിരാമന്‍, ഗോപിനാഥന്‍ ഗോകുലം, കെ. രവീന്ദ്രന്‍, എം.വി. സുധ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി സജികുമാര്‍ പാലക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജി.കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
കൂടാതെ പ്രിയ ശിഷ്യര്‍ ഒരുക്കിയ നാദവിസ്മയത്തോടെ ഗുരു വന്ദനവും നടന്നു.
Residents Association Pookadu honors Sivadas Chemanchery who won Gurupuja Award