കൊയിലാണ്ടി : ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഈറ്റ് റൈറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട കൊയിലാണ്ടി മാര്‍ക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികള്‍ക്കുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക്ലീന്‍ ഫ്രൂട്ട്സ് വെജിറ്റബിള്‍ മാര്‍ക്കറ്റ് അംഗീകാരത്തിന് കൊയിലാണ്ടി മുന്‍സിപ്പല്‍ മാര്‍ക്കറ്റ് അര്‍ഹത നേടിയിരുന്നു.
കോഴിക്കോട് ജില്ലയില്‍ ആദ്യ ക്ലീന്‍ ഫ്രൂട്ട്സ് വെജിറ്റബിള്‍ മാര്‍ക്കറ്റ് എന്ന പദവിക്കാണ് കൊയിലാണ്ടി മാര്‍ക്കറ്റ് അര്‍ഹമായത്.
കൊയിലാണ്ടി മാര്‍ക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികളുടെയും കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് സര്‍ട്ടിഫിക്കേറ്റ് നേടാന്‍ സാധിച്ചത്.
കൊയിലാണ്ടി മുസിപ്പല്‍ മാര്‍ക്കറ്റ് പരിസത്ത് നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു.
കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു.
ഫുഡ് സേഫ്റ്റി കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ വിജി വിത്സന്‍ മുഖ്യ പ്രഭാഷണം നടത്തി.
മുന്‍സിപ്പല്‍ കൗണ്‍ സിലര്‍മാരായ വി.പി. ഇബ്രാഹിം കുട്ടി, പി.വി. മനോജ്, കെ. ദിനേശന്‍, അമേത്ത് കുഞ്ഞഹമ്മദ്, പ്രമോദ്, ടി. ഉസ്മാന്‍, പി.പി. അസീസ് ഗ്ലോബല്‍ എന്നിവര്‍ സംസാരിച്ചു.
വി.കെ. ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. മനീഷ് നന്ദിയും പറഞ്ഞു.
Organized distribution of certificates to fruit and vegetable traders at koilandy