കോഴിക്കോട് : അശോകന്‍ ചേമഞ്ചേരിയുടെ പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് എന്ന പുസ്തകം പ്രകാശനം ചെയ്തു.

കോഴിക്കോട് സ്‌പോട്‌സ് കൗണ്‍സില്‍ ഹാള്‍ മാനാഞ്ചിറയില്‍ വെച്ച് നടന്ന പരിപാടി സബ് ജഡ്ജ് - ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജല്‍ ഉദ്ഘാടനവും പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു.
പോര്‍ളാതിരി രാജകുടുംബാംഗമായ ഉദയവര്‍മ്മ രാജ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോടിന്റെ ആദ്യ രാജാവും ദീര്‍ഘകാല ഭരണാധികാരിയുമായ പോര്‍ളാതിരിയെക്കുറിച്ച് ആദ്യമായാണ് ഒരു ഗ്രന്ഥമിറക്കുന്നത് എന്ന വസ്തുത പ്രാസിംഗകര്‍ എടുത്തു പറഞ്ഞു.
പി.കെ. കബീര്‍സലാല അധ്യക്ഷത വഹിച്ചു. ഡോ: ഇ. ശ്രീജിത്ത് പുസ്തകം പരിചയപ്പെടുത്തി. കെ. ഭാസ്‌ക്കരന്‍ ഗ്രന്ഥകാരന്റെ പ്രത്യേക കഴിവുകള്‍ അവതരിപ്പിച്ചു.
കുട്ടികൃഷണന്‍, പയസ്ര - റിട്ടേ: ജില്ലാ ജഡ്ജ് - വത്സല തമ്പുരാട്ടിക്ക് ആദ്യ കോപ്പി കൊടുത്തു കൊണ്ട് വില്പന ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍, ഉദയവര്‍മ്മ രാജാ, സുമ പള്ളിപ്രം, പി.എം. ശ്യാമള മായനാട് എന്നിവര്‍ ഗ്രന്ഥകാരനെ പൊന്നാട അണിയിച്ചു.
വി. ബാലന്‍ കല്ലേരി, വി.പി. മനോജ്, പി. അനില്‍, ഹുസൈയിന്‍ മടവൂര്‍, കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍, സി. ലതിക, അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ എന്നിവര്‍ സംസാരിച്ചു. അശോകന്‍ ചേമഞ്ചേരി നന്ദിയും പറഞ്ഞു.
Asokan Chemanchery's book