പേരാമ്പ്ര: പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ പേരാമ്പ്ര മേഖലയില്‍ മികച്ച വിജയം. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 90.79 ആണ് വിജയശതമാനം. 391 പേര്‍ പരീക്ഷ എഴുതിയതില്‍ 355 പേര്‍ വിജയിച്ചു. മുപ്പതു പേര്‍ ഫുള്‍ എ പ്ലസ് നേടി.

പേരാമ്പ്ര എച്ച്.എസ്.എസ്. 323 പേര്‍ പരീക്ഷ എഴുതി. 88.2 ശതമാനം ആണ് വിജയം. 42 ഫുള്‍ എ പ്ലസ് നേടി.
കൂത്താളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 97 ശതമാനം ആണ് വിജയം. 12 പേര്‍ ഫുള്‍ എ പ്ലസ് നേടി.
നൊച്ചാട് ഹയര്‍ സെക്കന്ററിയില്‍ 89.2% വിജയം . ആകെ 451 പേര്‍ പരീക്ഷ എഴുതിയതില്‍ 402 പേര്‍ വിജയിച്ചു. സയന്‍സില്‍ 96.4 ശതമാനവും, ഹ്യൂമാണിറ്റിസില്‍ 79.7% വും കൊമേഴ്‌സില്‍ 87.5% വും പേര്‍ വിജയിച്ചു. 21 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.
കായണ്ണ ഹയര്‍ സെക്കന്‍ഡറിയില്‍ 61 ശതമാനം ആണ് വിജയം. 2 പേര്‍ ഫുള്‍ എ പ്ലസ് നേടി.
പാലേരി വിഎച്ച്എസ്എസ് ല്‍ 257 പേര്‍ പരീക്ഷ എഴുതിയതില്‍ 222 പേര്‍ വിജയിച്ചു. 86.5 % ആണ് വിജയ ശതമാനം. 23 പേര്‍ ഫുള്‍ എ പ്ലസ് നേടി.
ആവള കുട്ടോത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ 82.3 ശതമാനം ആണ് വിജയം. 21 പേര്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി.
Plus Two Exam Result; Great success in Perambra region