കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം.

ദിവസ വേതന അടിസ്ഥാനത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ ( വനിത ) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് പത്ത് മണിക്ക് സ്‌കൂളില്‍ ഹാജരാകണം.
പ്രതിദിനം 710 രൂപ നിരക്കില്‍ കെയര്‍ ടേക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം 30 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് സ്‌ക്കൂളില്‍ നടക്കും.
ബിരുദവും ബി.എഡും ഉള്ള 35 വയസ്സിന് മുകളില്‍ പ്രായമുളള വനിതകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9496045604, 9048674911 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Recruitment in Govt Regional Fisheries Technical High School, Koyiladi