പേരാമ്പ്ര : പേരാമ്പ്രയില്‍ പുതിയ തട്ടിപ്പുമായി ഒരാള്‍ രംഗത്ത്. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നതായി പരാതി.

ഇന്നലെ കാലത്ത് 11.15 ഓടെ പേരാമ്പ്ര ടാക്സി സ്റ്റാന്റിന് മുന്‍വശത്തെ ജൂവല്‍ ഫാന്‍സിയിലെത്തിയ 55 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആളാണ് ഇവിടെ നിന്നും നോട്ട് ബുക്കുകള്‍ നല്‍കാമെന്ന് പറഞ്ഞ് പണവുമായി കടന്നുകളഞ്ഞത്. താന്‍ ക്ലാസ് മേറ്റ്സ് നോട്ട് ബുക്കിന്റെ വിതരണക്കാരനാണെന്നും ബാബു എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് വന്നതെന്നും ഇയാള്‍ അറിയിച്ചു.
ഈ സമയം യുവതിയായ കടയുടമ മത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. നോട്ട് ബുക്കുകള്‍ക്ക് ഇവര്‍ ഓര്‍ഡര്‍ നല്‍കുകയും അഡ്വാന്‍സായി 500 രൂപ നല്‍കുകയും ചെയ്തു. വാഹനത്തില്‍ നിന്നും നോട്ട്ബുക്കുകള്‍ എടുത്ത് വരാമെന്ന് അറിയിച്ച വിതണക്കാരനെ എറെ കഴിഞ്ഞിട്ടും കാണാതായതോടെ കടയുടമ അന്വേഷിച്ചപ്പോള്‍ ഇയാളെ എവിടെയും കണ്ടെത്താനായില്ല.
അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതേ രീതിയില്‍ പട്ടണത്തില്‍ തട്ടിപ്പ് നടത്തിയതായി അറിയാന്‍ കഴിഞ്ഞു. തട്ടിപ്പിനിരയായ സ്ഥാപനത്തിന് സമീപമുള്ള മറ്റൊരു ബുക്ക്സ്റ്റാളിലും ഇതേ വിതരണക്കാനായി ഇയാള്‍ എത്തിയിരുന്നു.
അവിടെയൂം ബാബു എന്നയാള്‍ അയച്ചതാണെന്ന് പറഞ്ഞാണ് ചെന്നത്. അവര്‍ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കറുത്ത് മാസ്‌ക്ക് ധരിച്ച് വളരെ മാന്യത തോന്നിക്കുന്ന പെരുമാറ്റമുള്ള, പാന്റും ഷര്‍ട്ടും ധരിച്ച വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്.
ഇയാളുടെ സഗസാരത്തിലും പെരുമാറ്റത്തിലും യാതൊരു അസ്വഭാവികതയും തോന്നില്ലെന്ന് കടയുടമ പറഞ്ഞു. ഇവര്‍ പേരാ്രമ്പയിലെ വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ പട്ടണത്തില്‍ വേറെയും സ്ഥാപനങ്ങളില്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടന്നതായി അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം പൈതോത്ത് റോഡിലുള്ള ഒരു ഷോപ്പില്‍ മിഠായിക്ക് ഓര്‍ഡര്‍ എടത്ത് അഡ്വാന്‍സായി 500 രൂപയും വാങ്ങി വാഹനത്തില്‍ നിന്ന് സാധനമുമെടുത്ത് വരാമെന്ന് പറഞ്ഞ് പോയ ആള്‍ ഇതുവരെ എത്തിയിട്ടില്ല.
ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്് ദൃശ്യങ്ങള്‍ സഹിതം പേരാമ്പ്ര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനെതിരെ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ അറിയിച്ചു.
Complaint of extorting money by pretending to be a supplier at perambra