പേരാമ്പ്ര: ഡ്രൈവിംഗ് പരിശീലനത്തിനിടെ പഠിതാവായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പരിശീലകന്‍ അറസ്റ്റില്‍.

18-കാരിയായ യുവതിയാണ് തനിക്ക് ഉണ്ടായ ദുരവസ്ഥ കാണിച്ച് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.
പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ് പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ് അറസ്റ്റ് ചെയ്തത്.
മെയ് മാസം 6-ാം തിയ്യതിയാണ് പരിശീലനത്തിനിടെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് 25ാം തിയ്യതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയില്‍ പറയുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Sexual assault during driving practice; Coach remanded at perambra