നന്തിബസാര്‍ : കടലൂരിലെ സര്‍ഗ്ഗതീരം സാംസ്‌ക്കാരിക കൂട്ടായ്മ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്ര ക്യാമ്പിന്റെ ഉദ്ഘാടനം ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാളിയേരി മൊയ്തു നിര്‍വ്വഹിച്ചു.

ക്യാമ്പ് ഡയറക്ടര്‍ കെ.സി രാജീവന്‍ അധ്യക്ഷത വഹിച്ചു. സോമന്‍ കടലൂര്‍ സി.കെ. കുമാരന് കാന്‍വാസ് കൈമാറി.
നാട്ടുകാരനും കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ രചിച്ച പുള്ളിയന്‍ നോവലിനെ ആധാരമാക്കി കേരളത്തിലെ പ്രശസ്തരായ ഒരു കൂട്ടം ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചു.
കുഞ്ഞബ്ദുള്ള തിക്കോടി, മഹമൂദ് തുഷാര, പി.യു. നൂറുദ്ദീന്‍, നാണു പാട്ടുപുര, യാക്കൂബ് രചന, ഗിരീഷ് തറവാട് തുടങ്ങിയവര്‍ സംസാരിച്ചു.
എം.ടി. നിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് രജ്ഞിത് ലാല്‍ നന്ദിയും പറഞ്ഞു. അന്‍പതോളം കലാകാരന്മാര്‍ സൃഷ്ടി നടത്തി.
നാട്ടുകാരുടെ പിന്തുണ ക്യാമ്പിന് ആവേശം പകര്‍ന്നു. നാണു പാട്ടുപ്പുര, കെ. നയന്‍താര, ജി.എസ്. പ്രിയംവദ തുടങ്ങിയവരും നാട്ടുകാരും അവതരിപ്പിച്ച ഗാന വിരുന്നിന്റെ അകമ്പടിയോടെയാണ് ചിത്രരചന നടന്നത്.
Sarggatheeram Sanskariyam Samskariyat of Cuddalore organized an art camb