മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജിലെ ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ വാര്‍ഡ് മെംബര്‍ റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി. കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി രജ്ഞിത്ത് മുഖ്യപ്രഭാഷണം നടത്തി.
വില്ലേജ് ഓഫീസര്‍ എ മിനി സ്വാഗതം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വില്ലേജ് ഓഫീസിലേക്ക് മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മേപ്പയ്യൂര്‍ കോ:ഓപ്പറേറ്റിവ് ടൗണ്‍ ബാങ്ക്, മേപ്പയ്യൂര്‍ കോ:ഒപ്പറേറ്റിവ് ഹൗസിങ്ങ് സൊസൈറ്റി, മേപ്പയ്യൂര്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റെയിന്‍ വെല്‍ഫയര്‍ കോ:ഓപ്പറേറ്റീവ് സൊസൈററി എന്നീ സ്ഥാപനങ്ങള്‍ നല്‍കിയ ഫര്‍ണീച്ചര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഏറ്റുവാങ്ങി.
കെ.കെ രാഘവന്‍, പി ബാലന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, പി.കെ ജസീല്‍, എം.കെ അബ്ദുറഹിമാന്‍, എം.കെ രാമചന്ദ്രന്‍, ഇ കുഞ്ഞിക്കണ്ണന്‍, പി വേലായുധന്‍, കെ.ജി ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. വില്ലേജ് അസിസ്റ്റന്റ് ഇ.എം രതീഷ് നന്ദിയും പറഞ്ഞു.
Kozhukallur Best Village Office; Village Janaka Samithi with appreciation