കൊയിലാണ്ടി: ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കണമെന്ന് ആള്‍ കേരളാ ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടിയില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എന്‍.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ തൊഴിലാളികള്‍ക്കുള്ള സിജിറ്റല്‍ ഐ.ഡി.കാര്‍ഡുകളുടെ വിതരണവും നടന്നു.
ക്ഷേമനിധി മറ്റു ക്ഷേമനിധിയില്‍ ലയിപ്പിക്കാതെ തനതായി നിലനിര്‍ത്തുക, എല്ലാ ബാങ്കുകളിലും അപ്രൈസര്‍മാരായി സ്വര്‍ണ്ണ തൊഴിലാളികളെ നിയമിക്കുക, അപ്രൈസര്‍മാര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുക, ആര്‍ട്ടിസാന്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുക, തകര്‍ന്നു കൊണ്ടിരിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണമേഖല പുന:സ്ഥാപിക്കാന്‍ വേണ്ടുന്ന ഇടപെടല്‍ കേന്ദ്ര സംസ്ഥാന സ ര്‍ക്കാറുകള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. സി.എം.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.
എന്‍.കെ.രാജീവന്‍, കെ.കെ ജയദാസന്‍, പി.കെ.വിനയന്‍ ടി.കെ.ബാലകൃഷ്ണന്‍, എം.സദാനന്ദന്‍, കെ.കെ.പ്രകാന്‍, സി.നടരാജന്‍, എം.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.എം.ദാമോദരന്‍ (പ്രസിഡണ്ട്), സി.നടരാജന്‍ (വൈസ് പ്രസിഡണ്ട്), എന്‍.കെ.രാജീവന്‍ (സെക്രട്ടറി), കെ.കെ.ജയദാസന്‍ (ജോ: സെക്രട്ടറി), പി.കെ.വിനയന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Jewelery manufacturing worker welfare fund pension should be increased to Rs.3000; AKGWU District Conference