പാലേരി: പാലേരിയില്‍ സ്വാതന്ത്രസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കര്‍ഷക നേതാവുമായിരുന്ന ഹാജി ടി.കെ.കെ. അബ്ദുള്ളയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഇപ്റ്റ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയിലൂന്നിയ സംസ്‌കാര വൈവിധ്യങ്ങളുടെ കൂട്ടായ്മയായ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാന്‍ കഴിയില്ല എന്ന് അദേഹം പ്രസ്താവിച്ചു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ അല്ല മറിച്ച് ഭരണത്തില്‍ ഇരുന്നുകൊണ്ട് ഹിന്ദു രാഷ്ട്രമാക്കുമെന്ന് ധാരണയുണ്ടാക്കി രാജ്യത്തെ കുത്തകകള്‍ക്ക് അടിയറ വെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇത് തിരിച്ചറിയേണ്ടത് മത ന്യൂനപക്ഷങ്ങളും ഇടതുപക്ഷക്കാരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ ഒ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ഉണ്ണി പാലേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
No power can make India a religious nation; AP Ahmed at paleri