പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സദസും 'പുനര്‍ജ്ജനി' നാടകവും സംഘടിപ്പിച്ചു.

കൂത്താളി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. കെ.കെ. ഫാത്തിമ, അബ്ദുള്ള കീരിക്കണ്ടി, പി.കെ. മമ്മു, കെ.പി. ജയേഷ്, പ്രവീണ്‍ കുമാര്‍, കെ.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
ബാലകൃഷ്ണന്‍ ചായികുളങ്ങര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രറിയന്‍ കെ.ടി. റീജ നന്ദിയും പറഞ്ഞു.
Organized anti-drug saad and awareness play at perambra