പേരാമ്പ്ര: കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി വിജയികള്‍ക്ക് ഉപഹാരം നല്‍കി. ലൈബ്രറി പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.നാരായണന്‍, വിക്‌ടേഴ്‌സ് ചാനല്‍ ഫെയിം അരുണ്‍കുമാര്‍ കൈപ്രം, പി.കെ കൃഷ്ണദാസ്, പി. കുഞ്ഞബ്ദുള്ള, എ.കെ അനീഷ്, സൗമ്യ സുധീഷ്, എന്‍.കെ തങ്കം, എസ് അബി കൃഷ്ണ, നിദ ഫാത്തിമ, പി. അനു ലക്ഷ്മി, നജ ഫാത്തിമ, നിയഫ രയരോത്ത്, ദേവപ്രിയ സുനില്‍, എം.ജെ അമയ, അനാമിക ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥശാല സെക്രട്ടറി പി. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ടി ബാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അരുണ്‍ കുമാറിന്റെ ഏകാഭിനയവും ഉണ്ടായിരുന്നു.
Kallur janakeeya grandhashala felicitates SSLC and Plus Two toppers