കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പുണ്യം ഫെസ്റ്റ് 2023 എന്ന പരിപാടി ചിത്രകാരനും സാഹിത്യകരനുമായ യു.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ഈ വര്‍ഷത്തെ സംസ്ഥാനത്തലത്തില്‍ ഏറ്റവും മികച്ച തഹസില്‍ദാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി മുഖ്യാതിഥിയായി.
ചടങ്ങില്‍ അല്‍മുബാറക്ക് കളരിസംഘം ഗുരുക്കള്‍ ഹമീദ് ചെമ്പകൊട്ടിനെ പൊന്നാടയും ഉപഹാരം നല്‍കി അസോസിയേഷനുവേണ്ടി യു.കെ രാഘവന്‍ ആദരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ശ്രീറാം യു.എസ്, ആദിത്യന്‍ എന്നിവരെ സി.പി മണി ഉപഹാരം നല്‍കി അനുമോധിച്ചു.
മനോജ്, സുശീല, പ്രഭാവതി യു.കെ, സുധീ കെപി, മഠത്തില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.പി ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ഹൈരുന്നിസ ഫൈസല്‍ സ്വാഗതവും സി.കെ കൃഷ്ണന്‍ നന്ദി പറയുകയും ചെയ്തു.
The respect of the country for those who have achieved brilliant success; Kuruvangad Punyam Residence Association with anniversary celebration