ചെമ്പനോട : ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ നാശനഷ്ടം. തെങ്ങ് പൊട്ടി വീണ് ചെമ്പനോടയിൽ വീട് തകർന്നു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട ആലമ്പാറയിലാണ് വീട് തകർന്നത്.

ആലമ്പാറ പാലാ പറമ്പിൽ ലൂസിയുടെ വീടാണ് തകർന്നത്. ഇന്ന് വൈകിട്ട് 3.05 ഓടെയാണ് സംഭവം. പ്രദേശത്ത് മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു.
വീടിന് സമീപത്തെ തെങ്ങ് പൊട്ടി വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഓട് മേഞ്ഞ വീടിന്റെ അടുക്കളയും വരാന്തയുമാണ് തകർന്നത്.
ഇവരുടെ പറമ്പിലെ മറ്റൊരു തെങ്ങ് കടപുഴകി വീണ് സമീപത്തെ റോഡിലെ വൈദ്യുത ലൈനും പൊട്ടിയിട്ടുണ്ട്
coconut fell in the wind and house collapsed