കൊയിലാണ്ടി: ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തില്‍ രണ്ടു വര്‍ഷം നീളുന്ന കഥകളി പരിശീലന കോഴ്‌സ് ആരംഭിച്ചു.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള കോഴ്‌സില്‍ കഥകളി വേഷം, ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടിയും കോപ്പു നിര്‍മ്മാണവും എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
രണ്ടു വര്‍ഷം കൊണ്ട് 1000 മണിക്കൂര്‍ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതാണ്. ഇവര്‍ക്ക് തുടര്‍ പഠന സൗകര്യവും ലഭിക്കുന്നതാണ്.
ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലാണ് ക്ലാസുകളും പരിശീലനവും നടക്കുന്നത്.
പുതിയ ബാച്ച് ക്ലാസുകളുടെ ഉദ്ഘാടനം ഡോ: ഒ. വാസവന്‍ ( റിട്ട: അസ്സി: സ്റ്റേഷന്‍ ഡയറക്ടര്‍ എഐആര്‍ കോഴിക്കോട്) നിര്‍വ്വഹിച്ചു. സന്തോഷ് സദ്ഗമയ, ഡോ: എന്‍.വി. സദാനന്ദന്‍, കലാമണ്ഡലം പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Two years of Kathakali training started the course at koilandy