കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ 50-ാം വാര്‍ഷികാഘോഷം സമാപിച്ചു. ഇ.കെ. ഗോവിന്ദനുള്ള സൂര്യപ്രഭ പുരസ്‌കാരം വിതരണം ചെയ്തു.

എംഎല്‍എ കാനത്തില്‍ ജമീല പുരസ്‌കാര വിതരണവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പി. വിശ്വന്‍, കന്മന ശ്രീധരന്‍, പി. വേണു, കെ. ബേബി സുന്ദര്‍രാജ്, ഇ. കെ. ജുബീഷ്, യു.കെ. രാഘവന്‍, കെ.ടി. രാധാകൃഷ്ണന്‍, വി.കെ. രവി, ഡോ. പി.കെ. ഷാജി, ടി.വി. സാദിക്ക്, അലി വാഴവളപ്പില്‍, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കെ. ഗീതാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. ബാലന്‍ നന്ദിയും പറഞ്ഞു. ഗോവിന്ദന്റെ വീട്ടില്‍ നടന്ന പുരസ്‌കാരം വിതരണ ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ, മുന്‍ എംഎല്‍എ പി. വിശ്വന്‍, കന്മന ശ്രീധരന്‍, പി. വേണു, കെ. ബേബി സുന്ദര്‍രാജ് യു.കെ. രാഘവന്‍, വിജയരാഘവന്‍ ചേലിയ , സി.വി. ബാലകൃഷ്ണന്‍, ടി.വി. സാദിക്ക്, കെ. ഗീതാനന്ദന്‍, കെ.ടി. രാധാകൃഷ്ണന്‍, പി.കെ. ഷാജി, എം. നാരായണന്‍, വി.കെ. രവി, അലി വാഴവളപ്പില്‍, രാജേഷ് പുല്ലാട്ട്, അഖില്‍രാജ്, കെ.വി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Saima Library's 50th anniversary celebrations come to a colorful end at koilandy