കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലന സമാപനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു.

നഗര സഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷനായി. ചടങ്ങില്‍ 180 ഓളം ബാലസഭ കുട്ടികള്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരികുകയും കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
പരിശീലകരായ അജയന്‍, നാരായണന്‍ എന്നിവരും കൗണ്‍സിലര്‍മാരായ മനോഹരി തെക്കയില്‍, കെ.ടി. സുമേഷ്, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ ആശംസ അറിയിച്ചു.
കൊയിലാണ്ടി കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ വിബിന നന്ദിയും പറഞ്ഞു.
Swimming training for Kudumbashree Balasabha children concluded