വാകയാട്: വാകയാട് മദ്‌റസത്തുല്‍ മുജാഹിദീന്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ നിസാര്‍ ചേലേരി പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയില്‍ നന്മകള്‍ വളര്‍ത്തുവാനും രാജ്യസ്‌നേഹവും സേവനതല്പരരുമായ ഉത്തമ പൗരന്‍മാരെ സൃഷ്ടിക്കാന്‍ ധാര്‍മിക ബോധനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്എം ജില്ലാ സെക്രട്ടറി ഷമീര്‍ വാകയാട് അധ്യക്ഷത വഹിച്ചു. നവാഗതരെ പഠന കിറ്റുകള്‍ നല്‍കി സ്വീകരിച്ചു. മഹല്ല് സെക്രട്ടറി മധുരപലഹാര വിതരണം നടത്തി.
പേരാമ്പ്ര സര്‍ക്കിള്‍ പൊലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. മമ്മുക്കുട്ടി, കെഎന്‍എം യൂനിറ്റ് സെക്രട്ടറി സി.എം. ഇബ്രാഹീം, ഐഎസ്എം യൂനിറ്റ് സെക്രട്ടറി സലീം ഇടത്തില്‍ എന്നിവര്‍ സംസാരിച്ചു.
സദര്‍ മുദരിസ് കെ.കെ. പോക്കര്‍ മൗലവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രതിനിധി ഗഫൂര്‍ വാകയാട് നന്ദിയും പറഞ്ഞു.
Moral education is essential to create good citizens; Nisar Cheleri at vakayad