പേരാമ്പ്ര: ചെറുമഴയില്‍ പോലും ചെളിക്കുളമായി പേരാമ്പ്ര ന്യൂ കോര്‍ട്ട് റോഡ്. പേരാമ്പ്ര ടൗണിലെ സമാന്തര റോഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇരു ഭാഗങ്ങളിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമായ ന്യൂ കോര്‍ട്ട് റോഡാണിത്.

പേരാമ്പ്ര ഗവ: എയുപി സ്‌കൂള്‍, ബിആര്‍സി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം, ഡിവൈഎസ്പി ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവയും റോഡിന്റെ അവസാന ഭാഗമായ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മജിസ്‌ട്രേറ്റ് കോടതികളും ന്യൂ കോര്‍ട്ട് റോഡിന്റെ പാര്‍ശ്വഭാഗങ്ങളിലാണ്.
ടൗണില്‍ നിന്ന് പേരാമ്പ്ര സബ്ട്രഷറി, കെഎസ്ഇബി, ബിഎസ്എന്‍എല്‍ ഓഫീസ് എന്നിവിടങ്ങളില്‍ എത്തേണ്ടവരും, പയ്യോളി ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതും ഇതേ റോഡാണ്.
റോഡ് ചെളി നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതായും പരിസരത്തുള്ള വ്യാപാരികള്‍ പറയുന്നു.
കൂനേരിക്കുന്നില്‍ നിന്ന് കുത്തനെയുള്ള റോഡായതിനാല്‍ മഴവെള്ളം വലിയ തോതില്‍ ടൗണിലെ പ്രധാന പാതയില്‍ ഒഴുകിയെത്തുന്നുമുണ്ട്.
Perambra New Court Road turned into a mud puddle in light rain