കൂരാച്ചുണ്ട്: കാര്‍ഷിക വിളകളായ റബ്ബര്‍, നാളീകേര വിലയിടിവിനെതിരെ കര്‍ഷക സംഘം ഏരിയാ കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥ സമാപിച്ചു.

റബ്ബര്‍, നാളീകേര വിലയിടിവിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറിന് വൈകിട്ട് താമരശ്ശേരിയില്‍ നടക്കുന്ന സമര സായാഹ്നത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ബാലുശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ആദ്യ ദിവസം കൂരാച്ചുണ്ടില്‍ സമാപിച്ചു.
സമാപന സമ്മേളനം പി.പി. രവീന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോസ് ചെരിയന്‍ അധ്യക്ഷത വഹിച്ചു.
ജാഥ ലീഡര്‍ ഒള്ളൂര്‍ ദാസന്‍, ശശി കോലോത്ത്, കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ദിവ്യ തുരുത്തിയാട്, എന്‍.കെ. കുഞ്ഞമ്മദ്, പി.എം. തോമസ് എന്നിവര്‍ സംസാരിച്ചു.
The farmers' group has concluded a campaign march organized by the area committee against the fall in rubber coconut prices