കൊയിലാണ്ടി : ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഗുസ്തി താരങ്ങളോട് ലൈംഗീക അതിക്രമം നടത്തിയ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും രാജി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
പരിപാടി ജില്ല സെക്രട്ടറിയേറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി. ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ട്രഷറര്‍ പി.വി. അനുഷ, വൈസ് പ്രസിഡന്റ് റിബിന്‍ കൃഷ്ണ, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു.
The DYFI Koilandi Block Committee organized a protest demonstration