പേരാമ്പ്ര: വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാലയങ്ങള്‍. പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം ആഘോഷമാക്കുകയാണ്.

സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണയും കളിചിരികളും പാട്ടുമായി വിദ്യാര്‍ത്ഥികള്‍ എത്തും. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കൂട്ടുകാര്‍ ഒത്തു ചേരുകയാണ്.
വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിദ്യാലയവും അധ്യാപകരും ഒരുങ്ങി. പുത്തനുടുപ്പും കുടയും മറ്റ് പഠനോപകരണങ്ങളും വാങ്ങി സ്‌കൂളിലേക്ക് വരാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
Schools have completed preparations to receive students