കൊയിലാണ്ടി: മഴക്കാലം എത്തിക്കഴിഞ്ഞു. ഇത് മുന്നില്‍ കണ്ട് ചില നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍.

വേനല്‍ കാലങ്ങളെ അപേക്ഷിച്ച് മഴക്കാലങ്ങളില്‍ ആണ് കൂടുതല്‍ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
നിര്‍ദ്ദേശങ്ങള്‍
1. വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പുഴകള്‍, കുളങ്ങള്‍, തോടുകള്‍ മറ്റു ജലാശയങ്ങള്‍ എന്നിവയ്ക്ക് മുമ്പില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ മുന്‍കരുതലും എടുക്കുക.
2. റോഡില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
3. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും റോഡിലേക്കും ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുകയോ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക.
4. വൃഷങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന് ചുറ്റും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നത് മരം മറിഞ്ഞു വീഴാനുള്ള സാധ്യത കൂട്ടുന്നു ഇത്തരം വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക.
5. ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകളും മറ്റും വെട്ടി ഒഴിവാക്കുക.
6. കനത്ത മഴയ്ക്കോ, വെള്ളപ്പൊക്കത്തിനോ, ചുഴലിക്കാറ്റിനോ ഉള്ള മുന്നറിയിപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കുക.
Koilandi fire station with rain warning