പേരാമ്പ്ര: കെഎസ്ഇബി ചക്കിട്ടപ്പാറ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കുവേണ്ടി അഗ്‌നിസുരക്ഷാബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

കെട്ടിടങ്ങളിലെ സ്ഥാപിത അഗ്‌നിപ്രതിരോധ ഉപകരണങ്ങളെപ്പറ്റിയും പ്രവര്‍ത്തനരീതികളും വിശദമാക്കി. ഗ്യാസ് ലീക്ക് അപകട സാധ്യതകളെക്കുറിച്ചും അഗ്‌നിശമനമാര്‍ഗ്ഗങ്ങളെപറ്റിയും വിശദീകരിച്ചു.
വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥന്‍ എസ് ഹൃദിന്‍ പ്രായോഗിക പരിശീലനം നല്‍കി.
ചക്കിട്ടപ്പാറ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപു സി. കുഞ്ഞപ്പന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സബ് എന്‍ജിനീയര്‍ നന്ദകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
Safety awareness class held