ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025' മെയ് 16 മുതല്‍ 21 വരെ

 ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025'  മെയ് 16 മുതല്‍ 21 വരെ
May 14, 2025 11:31 PM | By SUBITHA ANIL

ചങ്ങരോത്ത് : ചങ്ങരോത്ത് ഫെസ്റ്റ് മെയ് 16 മുതല്‍ 21 വരെ കടിയങ്ങാട് പാലം നടക്കുകയാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രാദേശിക വികസന രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ഗ്രാമോത്സവം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കുറ്റ്യാടി പുഴയും അതിന്റെ നാനാ കൈവഴികളും കൊണ്ട് ചുറ്റപ്പെട്ട നിത്യ ഹരിത മലയോരമാണ് ചങ്ങരോത്ത്. മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയും ഈ പ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. മലബാറിലെ ആദ്യ കുടിയേറ്റ കേന്ദ്രം എന്ന നിലയ്ക്കുള്ള ക്രിസ്തീയ ആരാധനാലയങ്ങള്‍, പാലേരി അമ്മദ് മുസ്ല്യാര്‍ മക്ബറ ഉള്‍പ്പെടെയുള്ള ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍, പുരാതന കാലം മുതല്‍ കീര്‍ത്തി കേട്ട കൂനിയോട്- ശങ്കരപുരം ക്ഷേത്രങ്ങള്‍ എന്നിവ ഘടകങ്ങളാണ്.

നാട്ടിന്‍ പുറത്തെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം സാധ്യതകളും ലക്ഷ്യമാക്കി ബഹുവിധ പരിപാടികളോടെയാണ് ചങ്ങരോത്ത് ഫെസ്റ്റിന് ഒരുങ്ങുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രായ ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന നാടന്‍ കലാമേള എന്ന സവിശേഷത കൂടി 'ദൃശ്യം 2025' ന് ഉണ്ട്.

വിവിധ വിഷയങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്ര, കാലിക പ്രസക്തിയുള്ള സംവാദങ്ങള്‍, തുറന്ന ചര്‍ച്ചാ വേദികള്‍, ചിത്ര പ്രദര്‍ശനം- പുസ്തകമേള, ദേശീയ തലത്തില്‍ വരെ പ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്നുകള്‍, അത്യപൂര്‍വ്വ നാടോടി കലാരൂപങ്ങള്‍ എന്നിവ ഫെസ്റ്റില്‍ അരങ്ങേറുന്നുണ്ട്. വിപണന മേള, ഭക്ഷ്യ മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ഉണ്ണി വേങ്ങേരി (പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് & ചെയര്‍മാന്‍, സംഘാടക സമിതി), ടി പി റീന ( ( വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് & '& വൈസ് ചെയര്‍പെഴ്സണ്‍, സംഘാടക സമിതി ), എം അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍, വികസനകാര്യ സ്ഥിരം സമിതി & വൈസ് ചെയര്‍മാന്‍, സംഘാടക സമിതി ), പാളയാട്ട് ബഷീര്‍ (ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി & വൈസ് ചെയര്‍മാന്‍, സംഘാടക സമിതി ), സെഡ് എ അബ്ദുള്ള സല്‍മാന്‍ (മെമ്പര്‍, ഗ്രാമപഞ്ചായത്ത് & വൈസ് ചെയര്‍മാന്‍ സംഘാടക സമിതി), കെ.വി കുഞ്ഞിക്കണ്ണന്‍ (ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി), ഇ.ടി സരീഷ് ( മെമ്പര്‍, ഗ്രാമപഞ്ചായത്ത് & ട്രഷറര്‍ സംഘാടക സമിതി) ഭാരവാഹികളായി തെരഞ്ഞെടുത്തു.



Changaroth Fest 'Drishyam 2025' from May 16 to 21

Next TV

Related Stories
അന്താരാഷ്ട്ര യോഗാദിനം

Jun 21, 2025 10:44 PM

അന്താരാഷ്ട്ര യോഗാദിനം

കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന അന്താരാഷ്ട്ര യോഗാദിനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുഗതന്‍ ഉദ്ഘാടനം...

Read More >>
 തെങ്ങില്‍ നിന്ന് വീണു മരിച്ചു

Jun 21, 2025 10:01 PM

തെങ്ങില്‍ നിന്ന് വീണു മരിച്ചു

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഉടന്‍ പേരാമ്പ്ര...

Read More >>
വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്

Jun 21, 2025 08:35 PM

വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്

നിലമ്പൂര്‍ തിരുവാലി സ്വദേശിയാണ് എക്‌സൈസിന്റ പിടിയിലായത്....

Read More >>
പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി

Jun 21, 2025 07:46 PM

പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി

ലഹരി ഉപയോക്താക്കള്‍ക്ക് പ്രതി വലിയ തോതില്‍ ലഹരി വിതരണം ചെയ്തു വരുന്നതായി പൊലീസിന്...

Read More >>
ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം

Jun 21, 2025 04:58 PM

ദീപ്നിയക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ഓള്‍ ഇന്ത്യ തലത്തില്‍ 109 സ്ഥാനവും നേടി...

Read More >>
അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജ്

Jun 21, 2025 04:29 PM

അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജ്

അത്യപൂര്‍വ്വമായതും സങ്കീര്‍ണ്ണവുമായ അവേക് ബ്രെയിന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി...

Read More >>
Top Stories










News Roundup






Entertainment News





https://perambra.truevisionnews.com/