കുറ്റ്യാടി : ചെറിയ കുമ്പളത് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു വൈറ്റ് റോസ് ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കണ്ടക്ടര്‍ അടക്കം പത്തോളം പേര്‍ക്ക് നിസാരമായി പരിക്കെറ്റു. തെറ്റായ ദിശയില്‍ വന്ന ബസ് ആദ്യം കാറില്‍ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കുറ്റ്യാടിയിലെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Accident involving a bus and a tipper lorry