പേരാമ്പ്ര: ബിആര്‍സി പരിധിയിലെ 10 എ പ്ലസ്, 9 എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയങ്ങള്‍ക്കും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും മേപ്പയ്യൂര്‍, നടുവണ്ണൂര്‍, കുറ്റ്യാടി ഹൈസ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയുമാണ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ സജീവന്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ്, കെ അജിത, കെ.കെ ലിസി, സി.എം സനാതനന്‍, പ്രഭാശങ്കര്‍, ഗിരിജാ ശശി, വഹീദ പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം പി ജോന, പേരാമ്പ്ര എഇഒ കെ.വി പ്രമോദ്, ബിപിസി പേരാമ്പ്ര കെ ഷാജിമ, എച്ച് എം ഫോറം കണ്‍വീനര്‍ അബ്ദുള്‍ അസീസ്, ശൈലം കോഡിനേറ്റര്‍ എം രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിഡിഒ ഇന്‍ചാര്‍ജ് പി.കെ സുജീഷ് നന്ദിയും പറഞ്ഞു.
Perambra Block Panchayat congratulates top achievers