കക്കയം : കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തില്‍ ഇറങ്ങി മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ വനം സംരക്ഷണ ജീവനക്കാരും, ഗാര്‍ഡുമാരും രക്ഷപ്പെടുത്തി. കക്കയത്ത് ഉരക്കുഴി ഭാഗത്ത് ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം.

തിക്കോടി പാലൂരില്‍ നിന്ന് വന്ന സഹോദര കുടുംബത്തിലെ ജേഷ്ഠനനുജന്‍മാരായ ആമ്പിച്ചി കാട്ടില്‍ ചിന്നപുരം പാലൂര്‍ ഷൗക്കത്ത്, അഷറഫ്, ഹാരിസ് എന്നവരുടെ മക്കളായ ഫര്‍ഹാന ഷൗക്കത്ത് (26), മെഹന അഷറഫ് (13), കദിജ ഹാരിസ് (13) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
സംഭവസ്ഥത്ത് ഉണ്ടായിരുന്ന സഞ്ചാരികളും, വനം സംരക്ഷണ സമിതി ജിവനക്കാരും, ഫോറസ്റ്റ് ഗാര്‍ഡുമാരും ചേര്‍ന്ന് മൂവരെയും രക്ഷപെടുത്തി. മൂവരേയും പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
3 female students rescued after drowning in Kakkayam lake