പേരാമ്പ്ര: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഒലീവ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം കൈവരിച്ചത്.
13 കുട്ടികളില്‍ 2 പേര്‍ 90% ത്തിന് മുകളിലും '5 പേര്‍ ഡിസ്റ്റിങ്ങ്ഷനും '6' പേര്‍ ഉയര്‍ന്ന ഫസ്ത്ക്ലാസ് മാര്‍ക്കും നേടി. 20-ാം തവണയാണ് സ്‌കൂള്‍ തുടര്‍ച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കുന്നത്.
സ്‌കൂളിലെ ചിട്ടയായ പാഠ്യപ്രവര്‍ത്തനങ്ങളും പഠനക്യാമ്പും കലാകായിക പ്രവര്‍ത്തനങ്ങളും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനം വിജയത്തെ വളരെയേറെ സ്വാധീനിച്ചു.
ഈ ഉന്നതവിജയം സ്‌കൂളിന് നേടികൊടുത്ത കുട്ടികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്മെന്റും പിടിഎ യും പ്രത്യേകം അഭിനന്ദിച്ചു. 93% മാര്‍ക്ക് നേടി അയിഷ തന്‍ഹ ഒന്നാമതായി.
Olive Public School scores over 100% in CBSE Class 10th exams at perambra