നടുവണ്ണൂര്‍: എലങ്കമല്‍ മഹല്ലിന് കീഴിലുളള പതിനെട്ടോളം മഹല്ലുകളുടെ കൂട്ടാഴ്മയായ എലങ്കമല്‍ സംയുക്തമഹല്ല് കോഡിനേഷന്‍ കമ്മിറ്റി എലങ്കമല്‍ ദാറുല്‍ ഉലൂം സെക്കണ്ടറി മദ്രസയില്‍ വെച്ച് സാരഥിസംഗമം സംഘടിപ്പിച്ചു.

വഖഫ് ഭേതഗതി ബില്ലും, സമൂഹത്തില്‍ ആപല്‍ക്കരമായ രീതിയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തെകുറിച്ചും അതുമൂലമുണ്ടാകുന്ന ദൂഷ്യഫലത്തെ കുറിച്ച് മഹല്ലുകളില്‍ ബോധവത്കരണം നടത്തണമെന്ന് മഹല്ല് കമ്മറ്റികളോട് അഭ്യര്‍ത്ഥിച്ചു. സംഗമം ഫറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ:കെ.എം നസീര്‍ ഉദ്ഘാടനം ചെയ്തു.
യു.കെ കാസിം ഹാജി അധ്യക്ഷത വഹിച്ചു.അനീസ് ഫൈസി പ്രാര്‍ഥന നിര്‍വ്വഹിച്ചു. ജുനൈദ് പാറപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.ടി.ഇബ്രാഹിം കുട്ടി, ഇ.കെ അഹമ്മദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Elangamal Samyuktha Mahal Coordination Committee held a Sarathi Sangam