പേരാമ്പ്ര: ആശമാരുടെ രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കി.ഓണറ്റേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യംപ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരയാത്ര നടത്തുന്നത്. പേരാമ്പ്ര എത്തിച്ചേര്‍ന്ന 60 അംഗ സംഘത്തിന് ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് ഉജ്ജ്വലസ്വീകരണം നല്‍കി.

പരിപാടി പ്രശസ്ത ചിന്തകനും ആക്ടിവിസ്റ്റുമായ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടിയുള്ള ആശമാരുടെ ധര്‍മസമരത്തെ കേരളം നെഞ്ചേറ്റിക്കഴിഞ്ഞുവെന്നും ഇത് സമരചരിത്രത്തിലെ ഒരു വലിയ സംഭവമായി മാറിക്കഴിഞ്ഞുവെന്നും ജോസഫ് സി.മാത്യു പറഞ്ഞു. വി.ആലിസ് മാത്യു അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡര്‍ എം.എബിന്ദുവിനെ സ്വാഗത സംഘത്തിന് വേണ്ടി വി. ആലിസ് മാത്യുവും ,കേരള സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് വേണ്ടി കെ.എം ശ്രീധരനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി , പ്രമുഖ സാഹിത്യകാരി വി.പി സുഹറ, എം.എ ബിന്ദു, കാവില്‍ പി.മാധവന്‍ , മുനീര്‍ എരവത്ത് , ഇ.പി.കുഞ്ഞബ്ദുള്ള , രാജന്‍ മരുതേരി, കെ.പി റസാക്ക്, കെ.എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എം ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രേഷ്മ പൊയില്‍ നന്ദിയും പറഞ്ഞു. കലാകാരികള്‍ ഉള്‍ പെടെയുള്ള പതിനഞ്ച് അംഗ സംഘം അവതരിപ്പിച്ച ' ആശാഭരിതം' എന്ന നാടകം പേരാമ്പ്ര ബസ് സ്റ്റാന്റ്പരിസരത്ത്
വെച്ച് അരങ്ങേറി.
Asha day and night march welcomed in Perambra