സിപിഐ മേപ്പയ്യൂര്‍ മണ്ഡലം സമ്മേളനം മെയ് 14 മുതല്‍ 18 വരെ മേപ്പയ്യൂരില്‍

സിപിഐ മേപ്പയ്യൂര്‍ മണ്ഡലം സമ്മേളനം മെയ് 14 മുതല്‍ 18 വരെ മേപ്പയ്യൂരില്‍
May 15, 2025 04:36 PM | By SUBITHA ANIL

മേപ്പയ്യൂര്‍: 25-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള മേപ്പയ്യൂര്‍ മണ്ഡലം സമ്മേളനം വിവിധ പരിപാടികളോടെ മെയ് 14 മുതല്‍ 18 വരെ മേപ്പയ്യൂരില്‍ നടക്കും. മെയ് 17 ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

പതാക കൊടിമര ബാനര്‍ ജാഥാ സംഗമം , പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, അനുബന്ധ പരിപാടികള്‍, കെ.പി.എസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ( നാടകം എന്നിവയാണ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്നത്.

മെയ് 14 ന് വൈകുന്നേരം യുവജനങ്ങളുടെ മിനി മാരത്തോണോടെ പരിപാടികള്‍ ആരംഭിച്ചു. വൈകുന്നേരം 5 മണിക്ക് പുസ്തകോത്സവം ചലച്ചിത്ര നാടക ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

മെയ് 15 ന് വൈകുന്നേരം 4.30 ന് ഡോ. പ്രദീപന്‍ പാമ്പിരികുന്നിന്റെ എരി എന്ന നോവലിനെ അധികരിച്ച് പുസ്തക ചര്‍ച്ച നടത്തും. മെയ് 16 ന് വൈകുന്നേരം 4.30 ന് ഭീകരവാദത്തിനെതിരെ പാട്ടും വരയും എന്ന പരിപാടി നടക്കും.

വൈകുന്നേരം 6 മണിക്ക് ഡോ. സോമന്‍ കടലൂരിന്റെ നോവല്‍ പുള്ളിയന്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്യും. മെയ് 17 ന് വൈകുന്നേരം 4 മണിക്ക് കല്പത്തൂരിലെ രക്തസാക്ഷി സ: കെ. ചോയി സ്മാരകത്തില്‍ നിന്ന് യുവജന വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധനേഷ് കാരയാട് ലീഡറും അശ്വതി സി.കെ ഉപലീഡറുമായ പതാക ജാഥ ആരംഭിക്കും.

അജയ് ആവള ഏല്‍പ്പിക്കുന്ന പതാക സമ്മേളനനഗരിയില്‍ ആര്‍. ശശി ഏറ്റുവാങ്ങും. കാരയാട് കുഞ്ഞികൃഷ്ണന്‍ സ്മരണയില്‍ കിസാന്‍ - തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പി. ബാലഗോപാലന്‍  ലീഡറും പി.ടി. ശശി ഉപലീഡറുമായ കൊടിമര ജാഥ ആരംഭിക്കും. സി. ബിജു ഏല്‍പിക്കുന്ന കൊടിമരം കൊയിലോത്ത് ഗംഗാധരന്‍ ഏറ്റുവാങ്ങും.

ആവള നാരായണന്‍ സ്മരണയില്‍ മഹിളാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ.കെ. അജിതകുമാരി ലീഡറും ഉഷ മലയില്‍ ഉപലീഡറുമായ ബാനര്‍ ജാഥ ആരംഭിക്കും. കെ. നാരായണ കുറുപ്പ് ഏല്‍പിക്കുന്ന ബാനര്‍ സമ്മേളന നഗരിയില്‍ കെ.പി. ജയന്തി ഏറ്റുവാങ്ങും.

മേപ്പയ്യൂര്‍ ഹൈസ്‌കൂളിനു സമീപം ജാഥകള്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രന്‍ നഗറില്‍ (ബസ് സ്റ്റാന്‍ഡ് പരിസരം ) എത്തിച്ചേരും. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി നാരായണന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി എന്നിവര്‍ സംസാരിക്കും.

രാത്രി 8 മണിക്ക് ഒളിവിലെ ഓര്‍മ്മകള്‍ കെ.പി.എ.സിയുടെ നാടകം അരങ്ങേറും. മെയ് 18 ന് രാവിലെ 9 മണിക്ക് മേപ്പയ്യൂര്‍ ടൗണില്‍ പ്രത്യേകം ഒരുക്കിയ എം. കുഞ്ഞിക്കണ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറി പി.കെ. നാസര്‍, പി.കെ.കണ്ണന്‍ , ആര്‍.ശശി അജയ് ആവള എന്നിവര്‍ പങ്കെടുക്കും.



CPI Meppayur constituency conference to be held in Meppayur from May 14th to 18th

Next TV

Related Stories
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഒലീവ് പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം

May 15, 2025 05:02 PM

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഒലീവ് പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം

പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം...

Read More >>
സുരക്ഷാ ബോധവല്‍ക്കരണക്ലാസ്സ് നടത്തി

May 15, 2025 04:04 PM

സുരക്ഷാ ബോധവല്‍ക്കരണക്ലാസ്സ് നടത്തി

കെഎസ്ഇബി ചക്കിട്ടപ്പാറ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കുവേണ്ടി അഗ്‌നിസുരക്ഷാബോധവല്‍ക്കരണക്ലാസ്...

Read More >>
എലങ്കമല്‍ സംയുക്തമഹല്ല് കോഡിനേഷന്‍ കമ്മിറ്റി സാരഥി സംഗമം നടത്തി

May 15, 2025 12:57 PM

എലങ്കമല്‍ സംയുക്തമഹല്ല് കോഡിനേഷന്‍ കമ്മിറ്റി സാരഥി സംഗമം നടത്തി

എലങ്കമല്‍ മഹല്ലിന് കീഴിലുളള പതിനെട്ടോളം മഹല്ലുകളുടെ കൂട്ടാഴ്മയായ എലങ്കമല്‍ സംയുക്തമഹല്ല് കോഡിനേഷന്‍ കമ്മിറ്റി എലങ്കമല്‍ ദാറുല്‍ ഉലൂം...

Read More >>
സൈക്കോളജിയില്‍ പിഎച്ച്ഡി നേടി സാന്ദ്ര സുരേഷ് നാടിന് അഭിമാനമായി

May 15, 2025 11:48 AM

സൈക്കോളജിയില്‍ പിഎച്ച്ഡി നേടി സാന്ദ്ര സുരേഷ് നാടിന് അഭിമാനമായി

നരിപ്പറ്റ സ്വദേശി സാന്ദ്ര സുരേഷ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടി നാടിന്...

Read More >>
ആശ രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

May 15, 2025 11:48 AM

ആശ രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

ആശമാരുടെ രാപ്പകല്‍ സമരയാത്രക്ക് പേരാമ്പ്രയില്‍ വമ്പിച്ച സ്വീകരണം നല്‍കി.ഓണറ്റേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യംപ്രഖ്യാപിക്കുക...

Read More >>
 ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025'  മെയ് 16 മുതല്‍ 21 വരെ

May 14, 2025 11:31 PM

ചങ്ങരോത്ത് ഫെസ്റ്റ് 'ദൃശ്യം 2025' മെയ് 16 മുതല്‍ 21 വരെ

ചങ്ങരോത്ത് ഫെസ്റ്റ് മെയ് 16 മുതല്‍ 21 വരെ കടിയങ്ങാട് പാലം...

Read More >>
Top Stories










News Roundup