പേരാമ്പ്ര: പ്രമുഖവാഗ്മിയും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി മുന്‍പ്രസിഡന്റുമായിരുന്ന എന്‍.പി കുഞ്ഞിരാമന്‍ മാസ്റ്ററുടെ 4-ാമത് ചരമ വാര്‍ഷികം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ സൃമിതി മണ്ഡമത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. പേരാമ്പ്രയില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വി.വി. ദിനേശന്‍, ഷാജു പൊന്‍പറ, അര്‍ജുന്‍ കറ്റയാട്ട് , കെ.എം. ദേവി, വമ്പന്‍ വിജയന്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര , ബഷീര്‍, പരിയാരം സുധി, രവീന്ദ്രന്‍, കെ.പി. മായന്‍ കുട്ടി, മനോജ് ചെറുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
N.P. Kunhiraman's death anniversary at perambra