---
title: "സമസ്ത സ്ഥാപക വാര്‍ഷിക ദിനാചരണം നടത്തി."
english_title: "Samastha Foundation's anniversary celebration was held at chavatt"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298841/samastha-foundations-anniversary-celebration-was-held-at-chavatt"
published_at: "2025-06-27T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e57202f85f_CHAVATT.JPG"
keywords: []
---

# സമസ്ത സ്ഥാപക വാര്‍ഷിക ദിനാചരണം നടത്തി.

> **Lead Summary:** **മേപ്പയൂര്‍**: ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും, ചാവട്ട് ഇസ് ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിന്‍ സമസ്ത സ്ഥാപക വാര്‍ഷിക ദിനാചരണം നടത്തി. നൂറാം വാര്‍ഷികത്തിലേക്ക് കടന്ന സമസ്തയുടെ സ്ഥാപക വാര്‍ഷിക ദിനാചരണം ചാവട്ട് ഇസ് ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസ്സയില്‍ വെച്ച് നടത്തി.

## Article Content

**മേപ്പയൂര്‍**: ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും, ചാവട്ട് ഇസ് ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിന്‍ സമസ്ത സ്ഥാപക വാര്‍ഷിക ദിനാചരണം നടത്തി. നൂറാം വാര്‍ഷികത്തിലേക്ക് കടന്ന സമസ്തയുടെ സ്ഥാപക വാര്‍ഷിക ദിനാചരണം ചാവട്ട് ഇസ് ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസ്സയില്‍ വെച്ച് നടത്തി.

മഹല്ല് പ്രസിഡണ്ട് പി കുഞ്ഞമ്മത് പതാക ഉയര്‍ത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബും, മദ്രസ സദര്‍ മുഅല്ലിമുമായ ഉസ്താദ് വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ ചാവട്ട് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. അബ്ദുള്ള, കെ.സി ഇബ്രാഹിം ഹാജി, സി.ഇ അഷറഫ്, പി.കെ കുഞ്ഞമ്മത് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298841/samastha-foundations-anniversary-celebration-was-held-at-chavatt)