---
title: " അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം"
english_title: "International Day Against Drug Abuse and Illicit Trafficking"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298864/international-day-against-drug-abuse-and-illicit-trafficking"
published_at: "2025-06-27T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e6a8b84dc1_aAAVALA.JPG"
keywords: []
---

#  അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള യുപി സ്‌കൂള്‍ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ തല്‍സമയ ദൃശ്യങ്ങള്‍ കാണുകയും സത്യപ്രതിജ്ഞ മുഴുവന്‍ കുട്ടികളും അധ്യാപകരും ഏറ്റ് ചൊല്ലുകയും ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ആവള യുപി സ്‌കൂള്‍ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ തല്‍സമയ ദൃശ്യങ്ങള്‍ കാണുകയും സത്യപ്രതിജ്ഞ മുഴുവന്‍ കുട്ടികളും അധ്യാപകരും ഏറ്റ് ചൊല്ലുകയും ചെയ്തു.

തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ജി.സ്മിത അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പരിപാടിയില്‍ ഹ്രസ്വ സിനിമ സംവിധായകന്‍ ബ്രിജേഷ് പ്രതാപ് അതിഥിയായി.തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ലഹരി ബോധവല്‍ക്കരണ ഹ്രസ്വ സിനിമ 'കൗണ്ട്ഡൗണ്‍' പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

കുട്ടികളെ ഉള്‍പ്പെടുത്തി സുംബ ഡാന്‍സ് പരിശീലനവും ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കുട്ടി ചങ്ങലയും പോസ്റ്റര്‍ നിര്‍മ്മാണവും നടത്തി. ഷാജി ആശംസയര്‍പ്പിച്ചു. രഞ്ജിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്ആര്‍ജി കണ്‍വീനര്‍ ഇ. ശ്രുതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298864/international-day-against-drug-abuse-and-illicit-trafficking)