ദീപ്തം 2025- അനുമോദന പരിപാടി

ദീപ്തം 2025- അനുമോദന പരിപാടി
Jun 27, 2025 03:41 PM | By LailaSalam

ആവള: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തില്‍ 109-ആമത് റാങ്കും കരസ്ഥമാക്കിക്കൊണ്ട് ഡി ബി ദീപ്നിയ നമ്മുടെ നാടിന്റെയും, അവര്‍ പഠിച്ച സ്‌കൂളുകളുടെയും മാത്രമല്ല പൊതുവിദ്യാഭ്യാസ രംഗത്തിന്റ്റെയാകെ ത്തന്നെ യശസ്സുയര്‍ത്തിയിരിക്കുകയാണ്. തീര്‍ത്തും ഗ്രാമീണമായ അന്തരീക്ഷത്തില്‍ നിന്നുമാണ് ഈ വിജയം ഉണ്ടായിരിക്കുന്നത്.

മാത്രമല്ല, അംഗനവാടിമുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള കാലയളവ് മുഴുവന്‍ പൊതുവിദ്യാലയത്തിലായിരുന്നു ദീപ്നിയ പഠനം നടത്തിയിരുന്നത്. കുട്ടോത്ത് അംഗനവാടിയില്‍ പഠിച്ചുകഴിഞ്ഞശേഷം, ആവള ജിഎംഎല്‍പി സ്‌കൂളിലും ആവള യുപി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം ചെയ്യുകയും തുടര്‍ന്ന് ആവള കുട്ടോത്ത് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു.

പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് ഗ്രേഡോടെ വിജയിച്ച ദീപനിയ 1199/1200 മാര്‍ക്ക് വാങ്ങിയാണ് പ്ലസ്റ്റു പരീക്ഷ പാസായത്. കൂടാതെ പഠനകാലയളവില്‍ സയന്‍സ് ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്‍ സംറ്സ്ഥാന തല ഉപന്യാസ രചനാമല്‍സരം എന്നിവയിലും വിജയിയായ ദീപപ്നിയ ആവള കുട്ടോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരായ ദിനേശന്‍, ബിജി എന്നിവരുടെ മകളാണ്.

നാടിനൊന്നാകെ അഭിമാനകരമായ ഈ വിജയത്തില്‍ ദീപനിയയെ അനുമോദിക്കുന്നതിനായി ആവള ഗ്രാമം ഒന്നായിച്ചേര്‍ന്നു കൊണ്ട് ആവളകുട്ടോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് ദീപ്തം 2025 എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയാണ്

2025 ജൂണ്‍ 28 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരള പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍ കൂട്ടി ഉദ്ഘാടനം ചെയ്യുന്നതാണ്. പേരാമ്പ്ര എ എല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും

ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നാടൊന്നാകെ പങ്കെടുക്കുന്നഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 പ്രിന്‍സിപ്പാള്‍ എന്‍ സജീവന്‍,  പ്രോഗ്രാം കണ്‍വീനര്‍ അജയ് ആവള, PTA പ്രസിഡണ്ട് ലിജി കെ ,ഉണ്ണികൃഷ്ണന്‍ വിജയന്‍ ആവള തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു






















Deeptam 2025- Congratulatory Program avala

Next TV

Related Stories
യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

Jul 23, 2025 10:52 PM

യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

സര്‍വകക്ഷി ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസും യുഡിഎഫും ഉന്നയിച്ച എല്ലാ ആവശ്യങ്ങളും...

Read More >>
സ്‌കൂള്‍ റീഡിങ് റൂമിലേക്ക് ഇംഗ്ലീഷ് പത്രവും മേശയും കൈമാറി

Jul 23, 2025 10:20 PM

സ്‌കൂള്‍ റീഡിങ് റൂമിലേക്ക് ഇംഗ്ലീഷ് പത്രവും മേശയും കൈമാറി

പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ പിടിഎ കമ്മിറ്റി സ്‌കൂള്‍ റീഡിങ് റൂമിലേക്ക് മേശയും, ഇംഗ്ലീഷ് പത്രവും വിതരണം ചെയ്തു....

Read More >>
ബസ് സമരം; സര്‍വ്വകക്ഷിയോഗത്തില്‍ ഒത്തുതീര്‍പ്പായി

Jul 23, 2025 10:07 PM

ബസ് സമരം; സര്‍വ്വകക്ഷിയോഗത്തില്‍ ഒത്തുതീര്‍പ്പായി

പേരാമ്പ്രയില്‍ നടക്കുന്ന ബസ് തടയലിന്...

Read More >>
വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Jul 23, 2025 09:17 PM

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പേരാമ്പ്രയില്‍ സര്‍വ്വ കക്ഷി മൗനജാഥയും അനുശോചന യോഗവും...

Read More >>
ബാലന്‍ മാണിക്കോത്ത് അനുസ്മരണം

Jul 23, 2025 08:59 PM

ബാലന്‍ മാണിക്കോത്ത് അനുസ്മരണം

എന്‍ജിഒ അസോസിയേഷന്‍ നേതാവും ആവളയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ബാലന്‍ മാണിക്കോത്തിന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം...

Read More >>
സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

Jul 23, 2025 05:19 PM

സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ വിവിധ കോളെജില്‍...

Read More >>
News Roundup






//Truevisionall