പേരാമ്പ്ര: സ്‌കൂട്ടറും കാറും ഓടിച്ചു പോകുന്ന വനിതകള്‍ നമ്മള്‍ക്ക് പരിചിതരാണ്. എന്നാല്‍ ഒരു ബസ്സ് ഓടിച്ചു പോവുക എന്നത് ചില്ലറകാര്യമല്ല.

അതും ഒരു യാത്രാ ബസ്സാണെങ്കിലോ. അതിനിത്തിരി ചങ്കുറപ്പ് വേണം. എല്ലാ ബസ്സ് സേ്റ്റാപ്പുകളിലും നിര്‍ത്തി ആളുകളെ കയറ്റണം ഇറക്കണം, പൊരെങ്കില്‍ ബസ്സിന്റെ കൃത്യ സമയവും പാലിക്കണം.
നിരവധി യാത്രക്കാരുടെ ജീവനും ബസ്സ് ഡ്രൈവറുടെ കൈകളിലാണ്. ഇത്തിരി പാടുള്ള ജോലിയാണെങ്കിലും നിഷ്പ്രയാസം ഏറ്റെടുത്ത് പെണ്‍കരുത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ വനിതാ ബസ്സ് ഡ്രൈവര്‍ അനുഗ്രഹ.
പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലാണ് 24കാരിയായ ഈ പെണ്‍ ഡ്രൈവര്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്‍(മാച്ചു)-ചന്ദ്രിക ദമ്പതികളുടെ മകളാണ് ലോജിസ്റ്റികില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ.
ചെറുപ്പം മുതലേ സാഹസികത ഇഷ്ടപ്പെടുന്ന അനുഗ്രഹ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്തത് മുതല്‍ കൂട്ടായി. പഠിക്കുന്ന സമയത്ത് എസ്പിസി, എന്‍എസ്എസ് സജീവമായിരുന്നു. കഴിഞ്ഞ ആഴചയാണ് ഹെവി ലൈസന്‍സ് കൈയ്യില്‍ കിട്ടിയത്.
ബസ്സ് ഓടിക്കണമെന്ന ആഗ്രത്തിന് അച്ഛന്റെയും മാമന്റേയും മറ്റ് ഫാമിലിയുടേയും പൂര്‍ണ്ണ സപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് അനുഗ്രഹ പറഞ്ഞു. പ്രവാസിയായ അച്ഛന്‍ കഴിഞ്ഞ ആഴ്ച നാട്ടില്‍ എത്തിയതോടെ ബസ്സ് ഓടിക്കാന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.
കാണാം വീഡിയോ https://youtube.com/shorts/xqDPoEVLAvE?feature=share
വിദേശത്ത ജോലി നോക്കുന്ന അനുഗ്രഹ ജോലി ലഭിക്കുന്നതു വരെ തന്റെ പാഷന്‍ ആയ ഡ്രൈവിങ്ങ് തുടരും എന്ന് പറഞ്ഞു.
ഭൂരിപക്ഷം മറ്റ് വാഹന യാത്രക്കാരുടെയും യാത്രക്കാരുടേയും നല്ല സപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും ചുരുക്കം ചില ആളുകളില്‍ നിന്നും ചെറിയ കുട്ടിയല്ലേ, പെണ്ണല്ലേ എന്ന രീതിയിലുള്ള കമന്റുകളും ഉണ്ടായെന്ന് അനുഗ്രഹ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.
ജോലി കഴിഞ്ഞുവന്ന് ഫോണ്‍കോളിനും മെസേജുകള്‍ക്കും മറുപടി പറയാനേ സമയമുള്ളൂ അനുഗ്രഹക്ക്. ഒരുപാട് പെണ്‍കരുത്തുകള്‍ക്ക് പാതയൊരുക്കാന്‍ അനുഗ്രഹക്ക് കഴിയട്ടെ.
Ring secure in clasped hands; Anugara, a native of Mepayyur, held the ring of the bus as a symbol of female strength