പേരാമ്പ്ര:കായണ്ണയില്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

ഗ്രാമ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.സി. ബഷീറിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമണമുണ്ടായത്. പുലര്‍ച്ചെ 2.35 ഓടെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.
വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളിലുടെ എറിഞ്ഞ സ്‌ഫോടക വസ്തു പതിച്ചതിനെ തുടര്‍ന്ന് വരാന്തയുടെ ടൈല്‍സും ജനല്‍ ചില്ലുകളും തകര്‍ന്നു . ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
വന്‍ ശബ്ദവും കുലുക്കവുമുണ്ടായതായി പറയുന്നു. ആര്‍ക്കും പരുക്കില്ല. രണ്ട് പേരാണ് അക്രമണം നടത്തിയത്. റോഡില്‍ നിന്ന് നടന്നു വന്ന് എറിയുന്നതായി സിസി ടി വി യില്‍ കാണുന്നുണ്ട്. ആളെ വ്യക്തമല്ല.
പേരാമ്പ്ര എഎസ്‌ഐ സജി ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിദഗ്ദ പരിശോധന പിന്നീട് നടത്തും.
An explosive device was thrown the house at Perambra Kayanna