പേരാമ്പ്ര : കായണ്ണയില്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഗ്രാമ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.സി. ബഷീറിന്റെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ 2.35 ഓടെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.
രണ്ട് പേര്‍ റോഡില്‍ നിന്ന് നടന്നു വന്ന് എറിയുന്നതായി സിസി ടി വി യില്‍ വ്യക്തമാവുന്നണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും കായണ്ണ സ്വദേശികളാണ്.
ഇന്ന് ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചു. നാളെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
Two people were taken into custody by the police in the case of Kayanna's house being bombed