പേരാമ്പ്ര : വിക്ടറി ടൈല്‍സ് സ്ഥാപനത്തിലെ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. സംയുക്ത സമരസമിതിയിലെ 7 പേരാണ് സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തി വന്നിരുന്നത്.

സമരം ചെയ്ത 7 തൊഴിലാളികളില്‍ 4 പേരെ തിരിച്ചെടുക്കാന്‍ ഇന്ന് കോഴിക്കോട് ജില്ല ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമയി. ബാക്കിയുള്ള 3 പേരുടെ സസ്പെന്‍ഷന്‍ ഒരു മാസത്തേക്ക് കൂടി നിലനിര്‍ത്തി അന്വേഷണം നടത്തിയ ശേഷം തിരിച്ചെടുക്കാനും തീരുമാനമായി.
മറ്റു മൂന്നു തൊഴിലാളികളുടെ പേരിലുള്ള പരാതി അന്വേഷണ കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കും. കഴിഞ്ഞ രണ്ട് ദിവസമായി ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളും വ്യപാരി നേതാക്കളും സ്ഥാപന ഝടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല.
തുടര്‍ന്ന് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. ജില്ല ലേബര്‍ ഓഫീസര്‍ ഒ. ബബിത, പേരാമ്പ്ര ഡിവൈഎസ്പി പി. കുഞ്ഞിമൊയ്തീന്‍ കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മുത്തേടത്ത്, ജനറല്‍ സെക്രട്ടറി ജിജി കെ.തോമസ്, ട്രഷറര്‍ വി. സുനില്‍ കുമാര്‍, സെക്രട്ടറിമാരായ മനാഫ് കാപ്പാട്, എ.കെ. മന്‍സൂര്‍, ജില്ലാ സെക്രട്ടറിയും പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റുമായ സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ്, ടൈല്‍സ് ആന്‍ഡ് സാനിറ്ററി ഡീലര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.കെ. ആസിഫ്, സാജിദ് പുറായില്‍, തൊഴിലാളി പ്രതിനിധികളായ പരാണ്ടി മനോജ്, ടി.കെ. ലോഹിതാക്ഷന്‍, കെ.പി. സജീഷ്, കെ.വി. പ്രമോദ്, ദിലീപ് കുറ്റ്യാടി സ്ഥാപന ഉടമകളായ എസ്.ബി. സരിത്, എസ്.ബി. സുബിഷിത്ത്, ചന്ദ്രന്‍ വിക്ടറി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Labor dispute at Perampra Victory Tiles settled