നടുവണ്ണൂര്‍ : കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിലെ പുതിയപ്പുറത്ത് അപകട വളവില്‍ പെരവച്ചേരി റോഡിലേയ്ക്ക് കടക്കുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം വാഹനമിടിച്ച് മതില്‍ തകര്‍ന്നു. പുതിയപ്പുറത്ത് മോഹന്‍ദാസിന്റെ മതിലാണ് തകര്‍ന്നത്.

സ്‌ക്കൂള്‍കുട്ടികളടക്കമുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ അപകടം പതിവാകുമ്പോഴും ജില്ലയില്‍ പല വികസന പ്രവര്‍ത്തനങ്ങളും നടത്തുമ്പോഴും അഞ്ചോളം ജീവന്‍ പൊലിഞ്ഞ ഈ അപകട മേഖലയ്ക്ക് പരിഹാരം കാണാതെ ജനങ്ങളുടെ ജീവന് അധികാരികള്‍ വില കല്‍പ്പിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ അപകട മേഖലയ്ക്ക് സമീപത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുറിച്ച് മാറ്റിയ മരം മാസങ്ങള്‍ കഴിഞ്ഞിട്ടും എടുത്ത് മാറ്റിയിട്ടില്ല.
മരം മാറ്റുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
The wall was broken by a vehicle at the accident curve in Puthiyappuram