പാലേരി : കൗമാരത്തിന്റെ ജീവിത യാത്രയിലെ വഴിത്തിരിവാവുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ചവരെ കന്നാട്ടിയിലെ ജോഡോ സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍.പി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. ലിജു അധ്യക്ഷത വഹിച്ചു.
പ്രകാശന്‍ കന്നാട്ടി, ജോജി ജോസഫ്, എം.കെ. മനോജ് കുമാര്‍, എം. സുജാത തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. സിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.വി. സജിത്ത് നന്ദിയും പറഞ്ഞു.
Jodo friendly group with respect for high achievers at paleri