നടുവത്തൂര്‍: ഖത്തറില്‍ ആത്മഹത്യ ചെയ്ത പെരുവാലിശ്ശേരി മീത്തല്‍ വിനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണ കുറ്റപ്രകാരം ഭാര്യ ആര്യയെയും കാമുകനെയും അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാര്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ആവിശ്യപ്പെട്ടു. വിനീഷിന്റെ ഭാര്യ ആര്യ ഇടക്കാലത്ത് പരിചയപ്പെട്ട മലപ്പുറം കാടാമ്പുഴ സ്വദേശിയായ യുവാവിന്റെ കൂടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനേയും കൂട്ടി മെയ് 14നാണ് ഒളിച്ചോടിപ്പോയത്.

വിവരമറിഞ്ഞ വിനീഷ് മകനെ തിരിച്ചു കിട്ടിയാല്‍ മതിയെന്നും, അതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കള്‍, ആര്യയുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നു. ഇതിനിടെ ആര്യയും കാമുകനും ചേര്‍ന്ന് ഖത്തറിലുള്ള വിനീഷിന് വീഡിയോ കോള്‍ ചെയ്യുകയുണ്ടായി, തല്‍ക്ഷണം തന്നെ വിനീഷ് ഖത്തറില്‍ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. വീഡിയോ കോളില്‍ പറഞ്ഞിട്ടുള്ളകാര്യങ്ങളാണ് വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായെന്നാണ് കരുതുന്നത്.
ആര്യ കുഞ്ഞുമൊന്നിച്ച് കാമുകന്റെ കൂടെ ഒളിച്ചോടുമ്പോള്‍ വിനീഷിന്റെ വീട്ടില്‍ നിന്നും പണവും, സ്വര്‍ണാഭരണവും എടുത്തു കൊണ്ടാണ് പോയത്. ആര്യയേയും മകനേയും കാണാതായതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വിനീഷിന്റെ ആത്മഹത്യക്ക് കാരണമായ ആര്യയേയും, കാമുകനെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും വിനീഷിന്റെ കുഞ്ഞ് ഇവരോടൊപ്പം ആയയതിനാല്‍ സുരക്ഷിതമല്ലെന്നും, കുഞ്ഞിന്റെ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
സംഭവം നടന്നിട്ട് ഒരു മാസത്തോളമായിട്ടും ആര്യയെയും കുഞ്ഞിയെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അധികാരികള്‍ പറയുന്നത്. നടുവത്തുര്‍ സൗത്ത്. എല്‍പി സ്‌കൂള്‍ പരിസരത്ത് നടന്ന യോഗത്തില്‍ വാര്‍ഡ് അംഗം അമല്‍ സരാഗ അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമ പഞ്ചായ്ത്ത് വൈസ് പ്രസിഡന്റ് എന്‍.എം. സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇടത്തില്‍ ശിവന്‍, കെ.കെ. ദാസന്‍, ടി.കെ. വിജയന്‍, ടി.യു. സൈനുദ്ദീന്‍, ടി.കെ. പ്രദീപന്‍, എ.എം. വിജീഷ്, രാജന്‍ നടുവത്തൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അമല്‍സരാഗ് ചെയര്‍മാനും, ഒ.കെ. കുമാരന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
Peruvalishery Meettal Vinish Suicide - Action Committee formed