---
title: "കിണറിലകപ്പെട്ട കന്നുകുട്ടിയെ ജീവതത്തിന്റെ പച്ചപ്പിലേക്ക് തിരികെയെത്തിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന"
english_title: "Perambra fire rescue team brings the calf stuck in the well back to the green of life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121510/perambra-fire-rescue-team-brings-the-calf-stuck-in-the-well-back-to-the-green-of-life"
published_at: "2023-06-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648583a72c979_1_wall.jpg"
keywords: []
---

# കിണറിലകപ്പെട്ട കന്നുകുട്ടിയെ ജീവതത്തിന്റെ പച്ചപ്പിലേക്ക് തിരികെയെത്തിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന

> **Lead Summary:** ** കായണ്ണ : **ജീവിതത്തിലെ ആദ്യ ചുവടുകള്‍ പിഴച്ച് കിണറിലകപ്പെട്ട കന്നുകുട്ടിയെ ജീവതത്തിന്റെ പച്ചപ്പിലേക്ക് തിരികെയെത്തിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന.

## Article Content

** കായണ്ണ : **ജീവിതത്തിലെ ആദ്യ ചുവടുകള്‍ പിഴച്ച് കിണറിലകപ്പെട്ട കന്നുകുട്ടിയെ ജീവതത്തിന്റെ പച്ചപ്പിലേക്ക് തിരികെയെത്തിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന.

കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത കിണറിലകപ്പെട്ടത്. ഉദ്ദേശം നാല്പതടി താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറിലാണ് കന്നുകുട്ടി വീണത്.

പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാര്‍ കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ട് സേനയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു.

അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ &  റെസ്‌ക്യു ഓഫീസ്സര്‍ അശ്വിന്‍ ഗോവിന്ദ് കിണറ്റില്‍ ഇറങ്ങി കന്നുകുട്ടിയെ സേനാംഗങ്ങളുടെ സഹായത്താല്‍ റെസ്‌ക്യു നെറ്റില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍മാരായ ടി. വിജീഷ്, കെ.പി വിപിന്‍, ആര്‍. ജിനേഷ് ,സി.കെ സ്മിതേഷ് , ഹോംഗാര്‍ഡ് എന്‍.എം രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121510/perambra-fire-rescue-team-brings-the-calf-stuck-in-the-well-back-to-the-green-of-life)