വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

   വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ  നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍
May 2, 2024 09:54 PM | By Akhila Krishna

പേരാമ്പ്ര: സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു. കെ കുമാരന്‍ അഭിപ്രായപെട്ടു.

ഹരിതം ബുക്‌സ് പ്രസിദ്ധികരിച്ച ടി.വി മുരളിയുടെ നോവല്‍ 'കുഞ്ഞിപ്പെണ്ണ്' പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റിലുമുള്ള അനുഭവങ്ങളും അതോടൊപ്പം ഭാവനകളും ലളിതമായ ഭാഷയും ഉള്‍പെടുമ്പോള്‍ പിറവി കൊള്ളുന്ന കഥകളാണ് ഇന്നത്തെ വായന സമൂഹം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ രാജന്‍ തിരുവോത്ത് നോവല്‍ ഏറ്റുവാങ്ങി.

മോഹനന്‍ പുതിയോട്ടില്‍ പുസ്തകം പരിചയപ്പെടുത്തി. രമേശ് കാവില്‍, എ.ജി രാജന്‍, പി. സി ലീലാവതി, ഉമ്മര്‍ തണ്ടോറ,വിജയന്‍ ആവള, നളിനി പി, രാജന്‍ യു. എം എന്നിവര്‍സംസാരിച്ചു.

U.K. Kumaran Says Only Those Writings That Readers Like Will Survive

Next TV

Related Stories
ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

May 17, 2024 10:40 AM

ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഓവു ചാല്‍ നിര്‍മ്മിക്കാത്തത് റോഡ് തകരുന്നതായി...

Read More >>
കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

May 16, 2024 10:40 PM

കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം...

Read More >>
ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

May 16, 2024 10:03 PM

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പുതിയ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

May 16, 2024 01:18 PM

വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍...

Read More >>
അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

May 16, 2024 11:57 AM

അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പുരോഗമനം ലക്ഷ്യമാക്കി...

Read More >>
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി

May 15, 2024 06:00 PM

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജ് നന്ദനത്തത്തിന് സ്വീകരണവും അനുമോദനവും...

Read More >>