നടുവണ്ണൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വിപുലമായ പരിപാടികളോടെ മൂന്ന് ദിവസങ്ങളിലായി വാര്‍ഷികം ആഘോഷിച്ചു.
ആദ്യ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സാന്ത്വന കേന്ദ്രത്തില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി.
ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ.പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം ലുഖ്മാനുല്‍ ഹക്കിം സലാഫി പുല്ലാര മതപ്രഭാഷണം നടത്തി.
പരിപാടിയുടെ സമാപന ദിവസം നടത്തിയ സംസ്‌കാരിക സമ്മേളനം കോട്ടൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. സാന്ത്വന കേന്ദ്രം ചെയര്‍മാന്‍ പി.പി അബ്ദുള്‍ ജബ്ബാര്‍ ഹാജി പുതിയപ്പുറം അധ്യക്ഷത വഹിച്ചു.
അബ്ദുള്‍ മജീദ് സഖാഫി കോട്ടൂര്‍ സന്ദേശ പ്രഭാഷണം നടത്തി. സിവില്‍ സര്‍വ്വീസില്‍ നിന്നും ഉന്നത വിജയം നേടിയ റാഷിദലി കരുവണ്ണൂരിനെയും റുശൈദി ബിരുദം നേടിയ സജീര്‍ പി.കെ യും ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് മെഹ്ഫൂസ് റിഹാനും സംഘവും അവതരിപ്പിച്ച ഇശല്‍ വിരുന്നും നടത്തി. ജഅഫര്‍ സാദിഖ് തങ്ങള്‍, വാര്‍ഡ് അംഗം കെ.പി. മനോഹരന്‍, മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എം സൂപ്പി, സി.എച്ച് ബാലന്‍, ടി.എം ശശി, ഇ ഗോപിനാഥന്‍,എം.സി ജലീല്‍, അഷറഫ് പുതിയപ്പുറം, കെ. യഹ് യ അന്‍വര്‍, ഇ. ഗോവിന്ദന്‍ നമ്പീശന്‍, വി.കെ മുജീബ് റഹ്‌മാന്‍, കെ.കെ അല്‍സഫ, പി.ടി യൂസഫ് ലത്തീഫ്, പി.ടി നാസര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kunnaramvelli Sunni Youth Sangham Santwana Kendra celebrated its anniversary