പേരാമ്പ്ര : ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.14 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 25 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
കാലത്ത് 6 മണിമുതല്‍ ഇവര്‍ പരിശീലനത്തിനായി ഗ്രൗണ്ടിലെത്തുന്നു. നാളയുടെ ശക്തമായ സ്മാഷുകളും ബ്ലോക്കുകളും ജമ്പിംഗ് സര്‍വ്വീസുകളും പാസുകളും അറ്റാക്കുകളും ലിഫ്റ്റും ട്രോപ്പുമെല്ലാം ഇനി ഇവരുടെ കൈകളില്‍ നിന്നാവും.
പ്രശസ്ത വോളിബോള്‍ കോച്ചുമാരായ വി.കെ. രാധാകൃഷ്ണന്‍, യു.കെ. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. കടിയങ്ങാട് പാലത്തിന് സമീപം ആരംഭിച്ച ക്യാമ്പ് മെയ് 22 ന് സമാപിക്കും.
അവധിക്കാല വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന വനിത വോളീബോള്‍ ടീം മുന്‍ ക്യാപ്റ്റനും കായികാധ്യാപികയുമായ എം. സുജാത ഉദ്ഘാടനം ചെയ്തു. ഐസിസി ചെയര്‍മാന്‍ സി.എച്ച്. സനൂപ് അധ്യക്ഷത വഹിച്ചു.
ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം, മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാഘവന്‍, പ്രകാശന്‍ കന്നാട്ടി, അസീസ് നരിക്കലക്കണ്ടി, ഹരീന്ദ്രന്‍ വാഴയില്‍, എന്‍.എസ്. നിധീഷ്, മുനീര്‍ പുനത്തില്‍, അരുണ്‍ പെരുമന, ഒ.കെ. കരുണാകരന്‍, വിജയന്‍ മുല്ലപ്പള്ളി, എന്‍.കെ. രാജീവന്‍, കെ. അരുണ്‍രാജ്, പി.കെ. കൃഷ്ണദാസ്, കെ. ശ്രീനാഥ്, അശോകന്‍ മുല്ലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് സ്ഥിരം പരിശീലനം നല്‍കുമെന്ന് ഐസിസി ഭാരവാഹികള്‍ അറിയിച്ചു.
ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും ഈ താരങ്ങളെ ഉന്നതിയിലെത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐസിസി നേതൃത്വം നല്‍കും.
Volleyball coaching camp started for students at changaroth