---
title: "കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല പ്രതിഭാ സംഗമം സംഘടിപ്പിച്ചു "
english_title: "Prathibha Sangamam was organized by Kotoor Peravacheri Village Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122049/prathibha-sangamam-was-organized-by-kotoor-peravacheri-village-library"
published_at: "2023-06-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64882a4e4f5c3_1_prsa.jpg"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല പ്രതിഭാ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** കോട്ടൂര്‍ :** പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഭാസംഗമം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** കോട്ടൂര്‍ :** പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഭാസംഗമം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു.

പ്രദേശത്ത് എസ്എസ്എല്‍സി മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സികെജി കോളജ് അസിസ്റ്റന്റ്  പ്രൊഫസര്‍ എ.പി രജ്ഞിത്ത് കുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

വി.വി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ വിദ്യാര്‍ത്ഥികളെ പരിജയപ്പെടുത്തി.

സന്തോഷ് പെരവച്ചേരി, എ.പി. സുരേഷ്, ടി. സുകന്യ, പി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍, വി.എന്‍. ബിജീഷ്, ശ്രീ ധാര തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122049/prathibha-sangamam-was-organized-by-kotoor-peravacheri-village-library)