കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷണം പോയി.

മെയ് 29ന് രാത്രി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കെഎല്‍ 11 എച്ച് 4189 സ്‌പ്ലെന്റര്‍ ബൈക്കാണ് മോഷണം പോയത്.
ബൈക്ക് ഉടമ മേപ്പയ്യൂര്‍ ചങ്ങരംവെള്ളി സ്വദേശി ആര്‍.എസ്. സിബിന്‍ ജോലിയുടെ ആവശ്യത്തിനായി മെയ് 29ന് രാത്രി ബൈക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് പോയി.
ഇന്നലെ രാത്രി 10.30ന് വണ്ടി തിരിച്ച് എടുക്കാന്‍ വന്നപ്പോഴാണ് ബൈക്ക് മോഷണം പോയത് സിബിന്‍ അറിയുന്നത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
A motorcycle parked in Koilandi railway station area was stolen